രാ​ഗേ​ഷി​ന്‍റെ ദാ​രു​ണ മ​ര​ണം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി
Friday, February 21, 2020 3:20 AM IST
പ​ട്ടാ​ന്പി: രാ​ഗേ​ഷി​ന്‍റെ ദാ​രു​ണ മ​ര​ണം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. തി​രു​വേ​ഗ​പ്പു​റ ചെ​ന്പ്ര ആ​ലി​ൻ​ചു​വ​ട് കൊ​ണ്ട​പ​റ​ന്പ് ശ​ശീ​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ രാ​ഗേ​ഷാ​ണ് (34) അ​വി​നാ​ശി​ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പു​ല​ർ​ച്ചെത​ന്നെ ചെ​ന്പ്ര​യി​ൽ അ​പ​ക​ട വാ​ർ​ത്ത​യെ​ത്തി. തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ തി​രു​പ്പൂ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി രാ​ഗേ​ഷി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

മൂ​ന്നു ദി​വ​സം മു​ന്പാ​ണ് രാ​ഗേ​ഷ് ബം​ഗ​ളൂ​രൂ​വി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ റ​പ്ര​സ​ന്‍റേ​റ്റീ​വാ​യി ജോ​ലിനോ​ക്കു​ന്ന രാ​ഗേ​ഷ് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്. മ​ട​ങ്ങും​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

നാ​ട്ടി​ലും കു​ടും​ബ​ത്തി​ലും വേ​ണ്ട​പ്പെ​ട്ട​വ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. തി​രു​പ്പൂ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു.

തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി ശാ​ര​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ സം​സ്ക​രി​ക്കു​മെ​ന്നു ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: സാ​ന്ദ്ര. മ​ക്ക​ൾ: സാ​രം​ഗ്, സൗ​ര​വ്. അ​മ്മ: മാ​ധ​വി​ക്കു​ട്ടി. ഏ​ക​ സ​ഹോ​ദ​രി: ര​മ്യ.