അ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, February 24, 2020 10:50 PM IST
കൊ​ല്ല​ങ്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഗോ​വി​ന്ദാ​പു​രം ച​പ്പ​ക്കാ​ട് ല​ക്ഷം വീ​ട് കോ​ള​നി ചി​ന്ന​സ്വാ​മി​യു​ടെ മ​ക​ന്‍ ഗ​ണേ​ശ​ന്‍ (34) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മരിച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ന് ​നെ​ന്മേ​നി പാ​ല​ക്കോ​ട്ടി​ല്‍ വ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.