ബ​സി​ല്‍​നി​ന്ന് വീ​ണ ജീ​വ​ന​ക്കാ​ര​ന്‍ അ​തേ​ബ​സ് ക​യ​റി മ​രി​ച്ചു
Monday, February 24, 2020 10:50 PM IST
പാ​ല​ക്കാ​ട്: ബ​സി​ല്‍​നി​ന്ന് വീ​ണ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ അ​തേ​ബ​സ് ക​യ​റി മ​രി​ച്ചു. വാ​ള​യാ​ര്‍ ഗ​ണേ​ശ​പു​രം റാ​ലി​സ് മേ​ട്ടി​ല്‍ സേ​തു​മാ​ധ​വ​ന്‍ (48) ആ​ണ് മ​രി​ച്ച​ത്.

പു​തു​ശേരി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് നി​ന്നും വാ​ള​യാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ള​യാ​ര്‍ അ​യ്യ​പ്പ ബ​സി​ലെ ക്ലീ​ന​റാ​യ സേ​തു​മാ​ധ​വ​ന്‍ മു​ന്‍​വ​ശ​ത്ത് ഡോ​ര്‍ അ​ബ​ദ്ധ​ത്തി​ല്‍ തു​റ​ന്ന​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും പു​റ​കി​ലെ ട​യ​ര്‍ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ്വ​ര്‍​ണ​ല​ത. മ​ക​ള്‍: അ​ശ്വ​തി.