ന​വീ​ക​രി​ച്ച വി​ല​ങ്ങ​ൻ​കു​ന്ന് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, February 27, 2020 12:57 AM IST
തൃ​ശൂ​ർ: ന​വീ​ക​രി​ച്ച വി​ല​ങ്ങ​ൻ​കു​ന്ന് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ന​ട​പ്പാ​ത ന​വീ​ക​ര​ണം, പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം, വി​ശ്ര​മ​കേ​ന്ദ്രം, പ​വ​ലി​യ​ൻ ന​വീ​ക​ര​ണം, റെ​സ്റ്റോ​റ​ന്‍റ്, സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​വി​ടെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മെ സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി കൈ​കോ​ർ​ത്ത് ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഗ​വ. ചീ​ഫ് വി​പ്പ് അ​ഡ്വ. കെ. ​രാ​ജ​ൻ, ര​മ്യ ഹ​രി​ദാ​സ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍ , ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി. ​ശ്രീ​കു​മാ​ർ. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡോ. ​എ. ക​വി​ത, ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
ടൂ​റി​സം വ​കു​പ്പ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 22 മു​ത​ൽ ആ​രം​ഭി​ച്ച ഉ​ത്സ​വം 2020 ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ വി​ല​ങ്ങ​ൻ​കു​ന്നി​ലേ​ക്കു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ പ്ര​വേ​ശ​ന​മു​ണ്ടാ​കും.