അ​മ്പം​കു​ന്ന് നേ​ര്‍​ച്ച​യ്ക്ക് ഇ​ന്ന് തു​ട​ക്ക​ം
Thursday, February 27, 2020 11:19 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​രം പൊ​റ്റ​ശ്ശേ​രി അ​മ്പം​കു​ന്ന് ബീ​രാ​ന്‍ ഔ​ലി​യ ഉ​പ്പാ​പ്പ​യു​ടെ നേ​ര്‍​ച്ച ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് കൊ​ട്ടി​ലം​മാ​രെ നാ​ഗ​സ്വാ​മി​യു​ടെ മ​ക​ന്‍ രാ​ജ​ന്റ വീ​ട്ടി​ല്‍​നി​ന്നു​ള്ള അ​പ്പ​പെ​ട്ടി വ​ര​വോ​ടെ​യാ​ണ് മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പം​കു​ന്ന് ബീ​രാ​ന്‍ ഔ​ലി​യ ഉ​പ്പാ​പ്പ​യു​ടെ നേ​ര്‍​ച്ച ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​നി​യു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ രാ​വും പ​ക​ലും അ​യി ആ​യി​ര​ങ്ങ​ളാ​ണ് അ​മ്പം​കു​ന്ന് ബീ​രാ​ന്‍ ഔ​ലി​യ​യു​ടെ ഉ​പ്പാ​പ്പ​യു​ടെ ദ​ര്‍​ഗ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ന​ട​ക്കു​ന്ന പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മ്പം​കു​ന്ന് നേ​ര്‍​ച്ച. ഫെ​ബ്രു​വ​രി 28 ,29 മാ​ര്‍​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും പെ​രി​ന്ത​ല്‍​മ​ണ്ണ, നി​ല​മ്പൂ​ര്‍, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, സേ​ലം, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി ആ​ളു​ക​ള്‍ നേ​ര്‍​ച്ച ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​രും. കാ​ഞ്ഞി​രം, അ​മ്പീ​ക​ട​വ്, ക​ല്ലീ​കു​ളം , മ​ണ്ണാ​ര്‍​ക്കാ​ട്, നൊ​ട്ട​മ​ല, ക​ല്ല​ടി​ക്കോ​ട,് തെ​ങ്ക​ര , എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി അ​പ്പ​പെ​ട്ടി​ക​ളാ​ണ് ബീ​രാ​ന്‍ ഔ​ലി​യ​യു​ടെ ദ​ര്‍​ഗ​യി​ല്‍ എ​ത്തു​ക. മാ​ര്‍​ച്ച് ഒ​ന്നി​ന് കാ​ല​ത്ത് കാ​ഞ്ഞി​ര​ത്തി​ല്‍ നി​ന്നു​മെ​ത്തു​ന്ന അ​പ്പ​പെ​ട്ടി​യോ​ടെ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​ന​മാ​കും.