പ്ര​തി​സ​ന്ധി​യി​ലാ​യി വി​നോ​ദ വി​പ​ണി​ക​ൾ
Sunday, April 5, 2020 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​നം​മൂ​ലം വേ​ന​ല​വധി​യി​ലെ വി​നോ​ദ വി​പ​ണി ല​ക്ഷ്യം വെ​ച്ചു​ള്ള പ​രി​പാ​ടി​ക​ളെ​ല്ലാം പ്ര​തി സ​ന്ധി​യി​ലാ​യി.
ഗ്രാ​മ​ങ്ങ​ൾ മു​ത​ൽ ന​ഗ​ര​ങ്ങ​ളി​ൽ വ​രെ വേ​ന​ല​വ​ധി​യി​ൽ നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.
വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, അ​വി​ട​ങ്ങ​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി​യാ​ളു​ക​ളു​ടെ വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ കോ​വി​ഡ് ഇ​ല്ലാ​താ​ക്കി.
വി​ദേ​ശ ടൂ​റി​സം പാ​ക്കേ​ജു​ക​ൾ തു​ട​ങ്ങി യാ​ത്ര​ക​ളെ​ല്ലാം കോ​വി​ഡി​ൽ താ​ളം തെ​റ്റി.
വ​ട​ക്ക​ഞ്ചേ​രി മം​ഗ​ലം പാ​ല​ത്തി​നു സ​മീ​പം റോ​ബോ​ട്ടി​ക് എ​നി​മ​ൽ​സ് എ​ന്ന വി​സ്മ​യ വി​നോ​ദ പ​രി​പാ​ടി​യും കോ​വി​ഡി​ൽ തു​ട​ങ്ങാ​നാ​യി​ല്ല.
മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യം വെ​ച്ച് ജ​നു​വ​രി​യി​ൽ ത​ന്നെ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി ന​ട​ത്തി​പ്പു​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ബെ​ന്നി പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​വി​ഡി​ൽ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം തെ​റ്റി​ച്ചു.​
വി​വി​ധ സി​ല​ബ​സു​ക​ളി​ൽ ഇ​നി​യും പ​രീ​ക്ഷ​ക​ൾ ന​ട​ക്കാ​നു​ള്ള​തി​നാ​ൽ വേ​ന​ല​വ​ധി കു​ട്ടി​ക​ൾ​ക്കും വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്.