കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Sunday, April 5, 2020 11:26 PM IST
ആ​ല​ത്തൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ തൃ​പ്പാ​ളൂ​ർ ഗാ​യ​ത്രി ഹോ​ട്ട​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഇ​വ​ർ​ക്ക് ശു​ശ്രൂ​ഷ​യും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന ആ​രോ​ഗ്യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി​യ 14 പേ​രാ​ണ് ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ക്ല​ബ്ബ് സെ​ക്ര​ട്ട​റി എ.​ഫൈ​സ​ലി​ൽ നി​ന്ന് എ​രി​മ​യൂ​ർ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ഗി​രീ​ഷ് കു​ടി​വെ​ള്ളം ഏ​റ്റു​വാ​ങ്ങി. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ദാ​സ്, എ.​അ​ൻ​സ​ർ, എ.​ഹം​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.