വെ​ള്ള​പ്പ​ന​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല
Wednesday, April 8, 2020 12:02 AM IST
ത​ത്ത​മം​ഗ​ലം: ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി വെ​ള്ള​പ്പ​ന​യി​ൽ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പു​ഴ​പ്പാ​ലം പ​ന്പ് ഹൗ​സി​ൽ നി​ന്നു​മാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
വെ​ള്ള​പ്പ​ന ഉ​യ​ർ​സ്ഥ​ല​മെ​ന്ന​തി​നാ​ൽ സ​മ്മ​ർ​ദ്ദ​ക്കു​റ​വു കാ​ര​ണം പൊ​തു​ടാ​പ്പു​ക​ളി​ലും ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളി​ലും വെ​ള്ളം എ​ത്തു​ന്നി​ല്ല. വെ​ള്ള​പ്പ​ന കോ​ള​നി കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ട്ട​ർ അ​തോ​റി​റ്റി ക​ണ​ക്ഷ​നാ​ണ് കു​ടി​വെ​ള്ള​ത്തി​നു​ള്ള ഏ​ക​മാ​ർ​ഗ്ഗം.
സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ്ര​ദേ​ശ​ത്തെ നാ​മ​മാ​ത്ര​മാ​യു​ള്ള കി​ണ​റു​ക​ളി​ൻ നി​ന്നും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത് ഏ​റെ വി​ഷ​മ​ക​ര​മാ​ണ്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ ജ​ലം കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തെ കു​ള​ങ്ങ​ൾ വ​ര​ണ്ടു​ണ​ങ്ങി​യ​തി​നാ​ൽ കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര ശു​ചീ​ക​ര​ണം വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന ഘ​ട്ട​ത്തി​ലാ​ണ് കു​ടി​വെ​ള്ള​വും മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത് .
വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ കൂ​ടു​ത​ൽ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​താ​ണ് വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി
ൽ ​വെ​ള്ളം എ​ത്താ​ത​തെ​ന്ന് ചി​റ്റൂ​ർ വാ​ട്ട​ർ അ​തോ​റി​റ്റി അ​സി.​എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. വെ​ള്ളം വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​സി​സ്റ്റ​ൻ​ഡ് എ​ഞ്ചി​നി​യ​ർ അ​റി​യി​ച്ചു.