കോയന്പത്തൂർ ജില്ലയിൽ 22 കൊ​റോ​ണ ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ം തുടങ്ങി
Wednesday, April 8, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ഇ​രു​പ​ത്തി​ര​ണ്ട് സ്ഥ​ല​ങ്ങ​ൾ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
പോ​ത്ത​ന്നൂ​ർ സാ​യ് അ​മ്മ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ഭാ​ര​തി ന​ഗ​ർ, അ​മ്മ​ൻ ന​ഗ​ർ, പോ​ത്ത​ന്നൂ​ർ മെ​യി​ൻ റോ​ഡ്, ഉ​ക്ക​ടം ജി.​എം​ന​ഗ​ർ, അ​ൽ​അ​മീ​ൻ കോ​ള​നി, സ​ലാ​മി​ത് ന​ഗ​ർ, ഇ​ലാ​ഹി ന​ഗ​ർ, കോ​ട്ട​മേ​ട്, റോ​സ്ഗാ​ർ​ഡ​ൻ ,ആ​ർ.​എ​സ്.​പു​രം​പൂ മാ​ർ​ക്ക​റ്റ് സി​റി​യ​ൻ ച​ർ​ച്ച് റോ​ഡ്, ത്യാ​ഗ​രാ​യ​മി​ൽ റോ​ഡ് മ​ര​ക്ക​ട, രാ​മ​ച​ന്ദ്ര റോ​ഡ്, സു​ന്ദ​രാ പു​രം ക​സ്തൂ​രി ഗാ​ർ​ഡ​ൻ, കു​നി​യ മു​ത്തൂ​ർ വ​സ​ന്തം ന​ഗ​ർ, ഇ​ട​യാ​ർ പാ​ള​യം ഇ .​പി. കോ​ള​നി, കോ​വൈ ഗാ​ർ​ഡ​ൻ, കെ.​കെ.​പു​തൂ​ർ, ചേ​ര​ൻ മാ​ന​ഗ​ർ, വി​ളാ​ങ്കൂ​റി​ച്ചി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് കൊ​റോ​ണ ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ രോ​ഗ​ബാ​ധി​ത​രു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ ത്ത​ക​ർ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി ആ​ർ​ക്കെ​ങ്കി​ലും പ​നി, ജ​ല​ദോ​ഷം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ എ​ന്ന​ന്വേ​ഷി​ച്ച​റി​ഞ്ഞ് അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്നു. ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ സ്വ​യം മു​ന്നോ​ട്ടു​വ​ന്ന് പ​രി​ശോ​ധ​ന​യ്ക്കു ത​യ്യാ​റാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശം ന​ൽ​കി.