കു​ടും​ബ​ശ്രീ മാ​സ്ക് നി​ർ​മി​ച്ചു ന​ൽ​കി
Wednesday, April 8, 2020 12:04 AM IST
കു​മ​രം​പു​ത്തൂ​ർ:​കൊ​വി​ഡ് 19 രോ​ഗ​ബാ​ധ​യ്ക്കെ​തി​രെ മു​ൻ ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സി​ന് മാ​സ്ക് നി​ർ​മി​ച്ചു ന​ൽ​കി. കു​മ​രം​പു​ത്തൂ​ർ കീ​ർ​ത്തി കു​ടും​ബ​ശ്രീ പ​യ്യ​ന​ടം യൂ​ണി​റ്റം​ഗ​ങ്ങ​ളാ​ണ് മാ​സ്ക് നി​ർ​മി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​പെ​ക്ട​ർ എം.​കെ സ​ജീ​വ് മാ​സ്കു​ക​ൾ ഏ​റ്റു​വാ​ങ്ങി.

പോ​ലീ​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം

മ​ല​ന്പു​ഴ: പാ​ല​ക്കാ​ട​ൻ ചൂ​ടി​ൽ റോ​ഡി​ൽ നി​ന്ന് ജ​ന​സേ​വ​നം ചെ​യ്യു​ന്ന മ​ല​ന്പു​ഴ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല​ന്പു​ഴ യൂ​ണി​റ്റ് 12 പെ​ട്ടി​കു​ടി​വെ​ള്ളം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​സു​രേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ, ട്ര​ഷ​റ​ർ ഗം​ഗാ​ധ​ര​ൻ, യൂ​ത്ത് പ്ര​സി​ഡ​ൻ​റ് ഉ​ദ​യ​ൻ എ​ന്നി​വ​ർ മ​ല​ന്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​ണ് എ​സ്ഐ​ക്ക് ന​ൽ​കി​യ​ത്.

സാധന സാമഗ്രികൾ കൈമാറി

അ​യി​ലൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്തി​നാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി നെന്മാറ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വരൂപിച്ച തുക പ്ര​സി​ഡ​ന്‍റ് കെഎസ്എം ഹ​രി​പ്ര​സാ​ദ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ന് കൈ​മാ​റി.