പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ത​ണ​ലാ​യി കെഎസ്ആ​ർ​ടി​സി
Wednesday, April 8, 2020 12:05 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സമയം രാവിലെ ഏഴ്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ബ​സ്റ്റാ​ന്‍റി​ൽ നി​ൽ​ക്കു​ന്ന കെഎസ് ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ക​ണ്ട് ഒ​ന്ന​ന്പ​ര​ന്നു. ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കേ ബ​സ് സ​ർ​വ്വീ​സോ എ​ന്ന സ്വാ​ഭാ​വി​ക ചോ​ദ്യം മ​ന​സ്‌​സി​ലു​യ​ർ​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഈ ​കൊ​റോ​ണ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ ചെ​യ്യു​ന്ന സേ​വ​ന​വും അ​റി​യാ​നാ​യ​ത്.
ദി​വ​സേ​ന രാ​വി​ലെ മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കും വൈ​കി​ട്ട് തി​രി​ച്ചും ഒ​രു സ​ർ​വീ​സ് ഈ ​ലോ​ക്ക് ഡൗ​ണി​ലും കെഎ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്നു​ണ്ട്.
ജി​ല്ലാ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള​ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ർ​മ്മ​നി​ര​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യാ​ണ് ഈ ​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ ക​ണ്‍​ട്രോ​ളി​ങ്ങ് ഓ​ഫീ​സ​ർ ജോ​ർ​ജ്ജ് പ​റ​ഞ്ഞു.
ഈ ​സ​ർ​വ്വീ​സി​നു വേ​ണ്ട ഡീ​സ​ൽ തു​ക മാ​ത്ര​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും കൈ​പ്പ​റ്റു​ക. മാ​ത്ര​മ​ല്ല ഏ​തൊ​രു അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ലും ഉ​പ​യോ​ഗ​ത്തി​നാ​യി ഏ​താ​നും ബ​സു​ക​ളും ജീ​വ​ന​ക്കാ​രും ഡി​പ്പോ​യി​ൽ സ​ന്ന​ദ്ധ​രാ​ണെ​ന്നും ജോ​ർ​ജ് പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ മ​റ്റു ചി​ല ഡി​പ്പോ​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ​ർ​വ്വീ​സ് ന​ട​ക്കു​ന്നു​ണ്ട്. എ​ന്താ​യാ​ലും കോ​ർ​പ്പ​റേ​ഷ​ൻ വ​ള​രെ​യ​ധി​കം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വേ​ള​യി​ലും സേ​വ​ന സ​ന്ന​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന ക​ഐ​സ്ആ​ർ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ന​മ്മു​ടെ സ്വ​ന്തം ക​ഐ​സ്ആ​ർ​ടി​സി​ക്കും ന​ൽ​കാം ഒ​രു സ​ല്യൂ​ട്ട്.