എസ്ഐ ബൈക്കിൽനിന്നും വീണുമരിച്ച നിലയിൽ
Friday, May 29, 2020 10:38 PM IST
കൊ​ല്ല​ങ്കോ​ട്: ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേക്ക് ​തി​രി​ച്ച ഗ്രേഡ് എ​സ്ഐയെ ബൈക്കി​ൽനി​ന്നും വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ത്തു​ണ്ടി കു​റി​യ​ല്ലൂ​ർ ചെ​മ്മ​ൻ​തോ​ട് സു​രേ​ഷ്കു​മാ​ർ (49) ആ​ണ് മ​രിച്ചത്.​

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് വ​ട്ടേ​ക്കാ​ട് സം​ഗ​മം ഓ​ഡി റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം.​റോ​ഡി​ൽ ബൈ​ക്കി​ൽ നി​ന്നും യാ​ത്ര​ക്കാ​ര​ൻ വീ​ണു​കി​ട​ക്കു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി ൽ​പ്പെ​ട്ടയാ​ളെ തി​രി​ച്ച​റി​ഞ്ഞത്. പ​യി​ലൂർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെന്മാറ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.
ഇ​ന്ന​ലെ ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​വും ന​ട​ന്നു.​ ഭാ​ര്യ: സ്വ​പ്ന. മ​ക്ക​ൾ: അ​ന​ന്യ, ആ​യു​ഷ. ബൈ​ക്ക​പ​ക​ടത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു വ​രു​ന്നതാ​യി പോ​ലീ​സ് പ​റ​ഞ്ഞു.