അ​വ​ശ​നി​ല​യി​ലെ​ത്തി​യ പു​ള്ളി​മാ​നി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, June 1, 2020 12:20 AM IST
അ​ഗ​ളി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ എ​ത്തി​യ പു​ള്ളി​മാ​നി​നെ വ​ന​പാ​ല​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ലേ​ക്ക​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​ഗ​ളി പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ സ​മീ​പ​ത്താ​യാ​ണ് അ​വ​ശ​നി​ല​യി​ൽ മാ​ൻ​പേ​ട​യെ ക​ണ്ട​ത്. സ​മീ​പ​വാ​സി​ക​ൾ വ​നം അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ല്ലി​പ്പ​തി സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ ആ​ർ ടി ​സം​ഘം സ്ഥ​ല​ത്തെ​ത്തി പു​ള്ളി​മാ​നെ അ​ഗ​ളി വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു.
പ്ര​ഥ​മ ശു​ശ്രൂ​ഷ​യും പാ​ലും ഗ്ലൂ​ക്കോ​സും ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ആ​രോ​ഗ്യ​വ​തി​യാ​യ മാ​ൻ​പേ​ട​യെ വ​ന​പാ​ല​ക​ർ പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക​യ​ച്ചു.​കാ​റ്റും മ​ഴ​യും ത​ണു​പ്പും ഏ​റ്റാ​കാം മാ​ൻ​പേ​ട ക്ഷീ​ണി​ത​യാ​യ​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.