ഹോ​ട്ട് സ്പോ​ട്ട്്: തച്ചന്പാറ പഞ്ചായത്തിൽ ര​ണ്ടു വാ​ർ​ഡു​ക​ൾ അ​ട​ച്ചു
Monday, June 1, 2020 12:23 AM IST
ത​ച്ച​ന്പാ​റ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 5, 6 വാ​ർ​ഡു​ക​ൾ അ​ട​ച്ചു,
ഈ ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മു​തു​കു​റു​ശ്ശി പി​ച്ച​ള​മു​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. ഈ ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ത​ച്ച​ന്പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​തു​കു​ർ​ശ്ശി ശാ​ഖ ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ.
അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ൾ രാ​വി​ലെ 7 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 5 മ​ണി വ​രെ മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളൂ. പാ​ല​ക്ക​യം, കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡും ഈ ​മേ​ഖ​ല​യി​ൽ വ​രു​ന്ന​തി​നാ​ൽ പാ​ല​ക്ക​യം ഭാ​ഗ​ത്തു​നി​ന്നും കാ​ഞ്ഞി​ര​പ്പു​ഴ​യി​ലേ​ക്കു​ള്ള യാ​ത്ര​യും സാ​ധ്യ​മാ​വി​ല്ല. ഇ​ട​ക്കു​റു​ശ്ശി വ​ഴി മാ​ത്ര​മാ​ണ് ഇ​നി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.