സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യാ​ൻ പോ​ലീ​സ്; കൂ​ട്ടാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും
Monday, June 1, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കൊ​റോ​ണ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​ക്കി, ക്വാ​റ​ന്‍റൈൻ നി​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് പോ​ലീ​സ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യ്യാ​റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സിഐ ര​ജീ​ഷ് വോള​ണ്ടി​യ​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. കോ​വി​ഡി​നെ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ലേ​ക്ക് തു​റ​ന്ന് വി​ടാ​തെ, ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ, പോ​ലീ​സി​ന്‍റെ സേ​വ​നം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു.
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ക​ഴി​യു​ന്ന​വ​ർ ക്വാ​റ​ന്‍റൈൻ ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യു​ക​യു​മാ​ണ് സ​ന്ന​ദ്ധ സേ​വ​ക​രു​ടെ ചു​മ​ത​ല. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നും ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി​ട്ടാ​ണ് പോ​ലീ​സി​നൊ​പ്പം വോള​ണ്ടി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ക.
എ​സ്ഐ ശ​ര​ത് ച​ന്ദ്ര​ൻ, സി​പി​ഒ പ്ര​വീ​ണ്‍, എ​സ് സി​പി​ഒ സു​മേ​ഷ്, രാ​ജീ​വ്, ബി​ബീ​ഷ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ് ഐ ​രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.