കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ധ​ർ​ണ
Tuesday, June 2, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ലു​ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ന​ല്കി വ​ന്നി​രു​ന്ന കാ​ർ​ഷി​ക സ്വ​ർ​ണ വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ക​ർ​ഷ​ക​രു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, റ​ബ​റി​ന്‍റെ വി​ല സ്ഥി​ര​താ ഫ​ണ്ട് പു​ന​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന ക​മ്മ​റ്റി ആ​ഹ്വാ​ന പ്ര​കാ​രം കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി ആ​ല​ത്തൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മ​റ്റി സെ​ക്ര​ട്ട​റി റ​ജി ഉ​ള്ളേ​രി​ക്ക​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി മാ​മ്മ​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ൻ​ദാ​സ്, ക​ർ​ഷ​ക യൂ​ണി​യ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജോ​സ് ഉൗ​ന്നു​പാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.