അ​ന്പി​ട്ട​ൻ​ത​രി​ശി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം: പ​രി​സ​ര​വാ​സി​ക​ൾ ഭീ​തി​യി​ൽ
Tuesday, June 2, 2020 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വി​ല്ലേ​ജ് ര​ണ്ടി​ൽ ഉ​ൾ​പ്പെ​ട്ട അ​ന്പി​ട്ട​ൻ​ത​രി​ശ് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ലെ പാ​റ​പൊ​ട്ടി​ക്ക​ലി​ൽ പ​രി​സ​ര​വാ​സി​ക​ൾ ഭീ​തി​യി​ൽ.
മേ​യ് 15വ​രെ ഖ​ന​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ള്ള ക്വാ​റി​ക​ൾ നി​ല​വി​ൽ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് ഉ​ള്ള​താ​യി വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​റി​വി​ല്ല.
പു​തു​ക്കി​യ ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​മു​ന്പ് ത​ന്നെ വീ​ണ്ടും ഉ​ഗ്ര​ശ​ക്തി​യു​ള്ള സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി പ​രി​സ​ര​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​ക​ര​മാ​കു​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന അ​ത്യു​ഗ്ര ശേ​ഷി​യു​ള്ള സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് തോ​ട്ട​ത്തി​ൽ എ​ൽ​ദോ​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ വ​ൻ​പാ​റ​ക്ക​ല്ലു​ക​ൾ പ​തി​ക്കു​ക​യു​ണ്ടാ​യി. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തും അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള സ്ഫോ​ട​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും ലൈ​സ​ൻ​സോ മ​റ്റ് അ​നു​മ​തി​ക​ളോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന ക്വാ​റി​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​വാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് നാ​ട്ടു​കാ​ർ.