നാ​യാ​ട്ട് ന​ട​ത്തി​യ കേ​സ്: ഒ​രാ​ൾകൂടി പിടിയിൽ
Tuesday, June 2, 2020 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ന്‍റ് വാ​ലി ഭ​വാ​നി റേ​ഞ്ചി​ൽ നാ​യാ​ട്ട് ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ​കൂ​ടി വ​നം​വ​കു​പ്പ് പി​ടി കൂ​ടി. തെ​ങ്ക​ര മേ​ലാ​മു​റി കി​ഴ​ക്കേ​കു​ടി​യി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് (58) അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് നാ​യാ​ട്ട് ന​ട​ത്തി​യ​ത്.
നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ വ​ൻ​വേ​ട്ട സം​ഘം ത​ത്തേ​ങ്ങ​ലം ഭാ​ഗ​ത്ത് കൂ​ടെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. അ​ന്ന് സം​ഘ​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു അ​നി​ൽ കു​മാ​ർ. സ​ഹീ​ർ, സൈ​നു​ദീ​ൻ, മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ് ജാ​ബി​ർ തു​ട​ങ്ങി​യ സം​ഘ​ത്തെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.
ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്.
കേ​സി​ൽ ഇ​നി​യും മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. അ​നി​ൽ കു​മാ​റി​നെ​തി​രെ 2003ൽ ​കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച കേ​സും നി​ല​വി​ലു​ള്ള​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.