മെ​ഡി​ക്ക​ൽ കോ​ള​ജി​ന് തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ ന​ല്കി
Sunday, June 28, 2020 1:12 AM IST
പാ​ല​ക്കാ​ട് : ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ല്കി സ​ന്ന​ദ്ധ​സം​ഘ​ട​ന എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ
കോ​ള​ജ് കോ​വി​ഡ് സ്പെ​ഷ​ൽ വാ​ർ​ഡി​ലേ​ക്ക് മൂ​ന്ന് തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ ന​ല്കി.
മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ.​എം. എ​സ് പ​ത്മ​നാ​ഭ​ൻ എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​സ്.​ശ്രീ​നി​വാ​സ​നി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ർ​ത്തോ​വി​ഭാ​ഗം ഡോ​ക്ട​റും ജെ​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ദി​ലീ​പ് കു​ഞ്ചെ​റി​യ, ഡോ. ​പി.​ടി.​മു​ഹ​മ്മ​ദ് ഫാ​യി​സ്, എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ഇ​ജാ​സ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.
അ​ടി​യ​ന്തി​ര​മാ​യി ത​യാ​റാ​ക്കി​യ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്കി.