ക​ല്യാ​ണ​ക്കല​വ​റ അ​ടു​പ്പ് എ​രി​യു​ന്ന​തും കാ​തോ​ർ​ത്ത് പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ
Sunday, June 28, 2020 1:12 AM IST
വി.​അ​ഭി​ജി​ത്ത്

പാ​ല​ക്കാ​ട്: ക​ല്യ​ണ വീ​ടു​ക​ളി​ലെ​യും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലെ​യും ക​ല​വ​റ​ക​ളി​ൽ അ​ഞ്ഞൂ​റി​ൽ കൂ​ടു​ത​ൽ​പേ​ർ​ക്ക് സ​ദ്യ​യൊ​രു​ക്കി​യി​രു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലോ​ക് ഡൗ​ണ്‍ കാ​ലം ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ഈ ​അ​ടു​പ്പ് എ​ന്നാ​കും എ​രി​യു​ക​യെ​ന്ന് അ​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​യാ​ണ് ജി​ല്ല​യി​ലെ ചി​റ്റൂ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക് ഡൗ​ണ്‍ തു​ട​ങ്ങി​യ​പ്പോ​ൾ ക​ല്യാ​ണം​പോ​ലു​ള്ള ആ​ളു​ക​ൾ കൂ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​കി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​ക്കി​യ​പ്പോ​ൾ ജോ​ലി​യി​ല്ലാ​തെ ദൈ​നം​ദി​ന ജീ​വി​തം എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

വ​ർ​ഷ​ത്തി​ൽ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ണ്ട് സീ​സ​ണു​ക​ളി​ലാ​യാ​ണ് വ​രു​മാ​നം. ക​ല്യാ​ണം, പി​റ​ന്നാ​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ന​ട​ക്കാ​റു​ള്ള​ത്.

ഇ​തി​നാ​ൽ ഈ ​മാ​സ​ങ്ങ​ളി​ൽ ന​ല്ല​രീ​തി​യി​ൽ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​താ​യി ചി​റ്റൂ​ർ മേ​ഖ​ല​യി​ലെ പാ​ച​ക തൊ​ഴി​ലാ​ളി സി.​ബാ​ബു പ​ടി​ക്ക​ൽ പ​റ​ഞ്ഞു. പ​ല​രും വീ​ടു​നി​ർ​മി​ക്കാ​ൻ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത​ത് തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്.

പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്താ​ൻ സം​ഘ​ട​ന​ക​ളൊ​ന്നും നി​ല​വി​ലി​ല്ല. ഇ​തു​മൂ​ലം ത​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കാ​നോ ച​ർ​ച്ച​ചെ​യ്യാ​നോ ആ​രു​മി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വും വീ​ട്ടി​ലെ ദൈ​നം​ദി​ന ചെ​ല​വും എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് അ​റി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

ചെ​റി​യ രീ​തി​യി​ൽ ക​ല്യാ​ണ​ങ്ങ​ളും മ​റ്റും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ല​വ​റ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ആ​വ​ശ്യം.