നി​ർ​ത്തി​യ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങ​ണം
Tuesday, June 30, 2020 12:26 AM IST
മു​ത​ല​മ​ട: ര​ണ്ടു​വ​ർ​ഷം​മു​ന്പ് നി​ർ​ത്ത​ലാ​ക്കി​യ ചെ​മ്മാ​ണാം​പ​തി-​പാ​ല​ക്കാ​ട് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പ​ത്തു സ്വ​കാ​ര്യ ബ​സു​ക​ൾ ലോ​ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ നി​ർ​ത്തി​യി​രു​ന്നു. മൂ​ച്ചം​കു​ണ്ട്, അ​ട​വു​മ​രം, ഇ​ട​ക്കു​പ്പാ​റ, കാ​ന്പ്ര​ത്ത്ച്ച​ള്ള, പ​ള്ളം, തി​രി​ഞ്ഞ കു​ള​ന്പ്, ചെ​ട്ടി​യാ​ർ​ച്ച​ള്ള, എ​ട്ടാം​ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്.
കൂ​ടു​ത​ൽ താ​മ​സ​ക്കാ​രും നി​ർ​ധ​ന​രാ​യ നെ​ൽ​കൃ​ഷി തൊ​ഴി​ലാ​ളി​ക​ളും മാ​വി​ൻ​തോ​പ്പു ജോ​ലി​ക്കാ​രു​മാ​ണ്. ഇ​വ​ർ​ക്ക് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് നേ​രി​ട്ടെ​ത്ത​ണ​മെ​ങ്കി​ൽ 500, 600 രു​പ ഓ​ട്ടോ വാ​ട​ക ന​ല്കേ​ണ്ടി വ​രും. ജി​ല്ലാ​ശു​പ​ത്രി​യി​ലേ ക്ക് ​ചി​കി​ത്സ​യ്ക്കു പോ​വു​ന്ന രോ​ഗി​ക​ൾ യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം ഓ​ടി​യി​രു​ന്ന വി​ള​യോ​ടി-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി. സ​ർ​വീ​സ് തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു സ​മാ​ന​മാ​യി ചെ​മ്മ​ണാം​പ​തി-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് ഓ​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി​ക്കും ചി​റ്റൂ​ർ ഡി​പ്പോ മാ​നേ​ജ​ർ​ക്കും നി​വേ​ദ​നം ന​ല്കു​ന്ന​തി​നു ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി.