മഴയിൽ പു​ഴ നി​റ​ഞ്ഞൊഴു​കി വ​ഴി​ക്ക​ട​വ് ഒ​റ്റ​പ്പെ​ട്ടു
Monday, July 6, 2020 12:19 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പാ​ല​ക്ക​യം വ​ഴി​ക്ക​ട​വ്, ത​രു​പ്പ​പ്പൊ​തി ഭാ​ഗ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. വ​ഴി​ക്ക​ട​വ് പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഏ​റെ​നേ​രം ഈ ​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര ത​ട​സ്‌​സ​പ്പെ​ട്ടു. ക​രി​മ​ല​യി​ൽ മ​ഴ പെ​യ്താ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ​ഴി​ക്ക​ട​വ് പു​ഴ​യി​ൽ വെ​ള്ളം ക​യ​റും.
ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ 5 അ​ടി​വ​രെ വെ​ള്ളം ഉ​യ​രാ​റു​ണ്ട്. ഏ​തു സ​മ​യ​വും മ​ഴ​പെ​യ്യാ​നും പു​ഴ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കും ക​ര​ക​വി​ഞ്ഞൊ​ഴു​ക​ലും പ​തി​വാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ൽ പു​ഴ ക​ട​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണ്.​പു​ഴ​യ്ക്ക​ക്ക​രെ​യു​ള്ള വീ​ട്ടു​കാ​ർ​ക്കാ​ണ്പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യാ​ൽ പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​ത്ത്. ചെ​റു​ക​ര​കു​ന്നേ​ൽ തോ​മ​സ്, സോ​ജ​ൻ, താ​ന്നി​ക്ക​ൽ ടി​ജൊ​തു​ട​ങ്ങി​യ വീ​ട്ടു​കാ​ർ​ക്കാ​ണ് പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യാ​ൽ പു​ഴ മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. 8 വ​ർ​ഷം മു​ന്പ് ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് പു​ഴ​യി​ൽ ന​ട​പ്പാ​ലം
നി​ർ​മ്മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ പാ​ലം ത​ക​ർ​ന്നു. ച​പ്പാ​ത്ത് നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.​
കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ പ​ര​സ്പ​രം കൈ​ക​ൾ കോ​ർ​ത്ത് പി​ടി​ച്ചാ​ണ് പു​ഴ ക​ട​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പ്പെ​ട്ട് ക​ൽ തെ​റ്റി പു​ഴ​യി​ൽ വീ​ഴു​ന്ന​തും പ​തി​വാ​ണ്.