മൂ​പ്പ​ൻ കു​ള​ത്ത് ത​ക​ർ​ന്ന മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മ്മി​ച്ചു
Wednesday, July 8, 2020 12:12 AM IST
വ​ണ്ടി​ത്താ​വ​ളം: ​മൂ​പ്പ​ൻ​കു​ളം ഒ​റ​വി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്ന ക​നാ​ൽ ബ​ണ്ട് യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തി.​ഇ​ന്നു സ​മാ​പ​ന മി​നു​ക്കു​പ​ണി ക​ഴി​ഞ്ഞാ​ൽ നാ​ളെ ജ​ല​വി​ത​ര​ണം തു​ട​ങ്ങാ​നാ​വു​മെ​ന്ന് ജ​ല​സേ​ച ന​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ സംസ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് ത​ക​ർ​ന്ന ബ​ണ്ട് പു​ന​ർ​നി​ർ​മ്മാ​ണം അ​തി​വേ​ഗം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ക​നാ​ലി​നു തെ​ക്ക് ഭാ​ഗ​ത്തെ ​എ​ട്ടി​ല​ധി​കം വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ബ​ണ്ട് പൊ​ട്ടി മ​ണ്ണി​ടി​ച്ച​ലും തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ​ൽ ചാ​ക്ക് നി​ര​ത്തി ജ​ല​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. പി​ന്നീ​ട് വേ​ന​ലി​ൽ ക​നാ​ൽ ബ​ണ്ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് നി​ർ​മ്മി​ക്കു​മെ​ന്ന ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ സ​മീ​പ​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ക്കും പാ​ലി​ച്ചി​ല്ല .

ഇ​ട​തു​കനാ​ലി​ന്‍റെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ജ​ലം എ​ത്താ​തി​നാ​ൽ ജ​ല​ഗ​താ​ഗ​ത തോ​ത് വ​ർ​ധി​ച്ച​തൊ​ടെ​യാ​ണ് ബ​ണ്ടു ത​ക​ർ​ന്ന് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ച​ലും ഉ​ണ്ടാ​യ​ത്. സ​മ​യോ​ചി​ത​മാ​യി ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം നി​ർ​ത്തി​യ​താ​ണ് സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​വു​ന്ന വ​ൻ​ദു​ര​ന്തം വ​ഴി മാ​റി​യ​ത്.

ജ​ല​സേ​ച​ന വ​കു​പ്പ് ആ​ദ്യ​മാ​യാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ണ്ടി​ത്താ​വ​ളം പാ​റ​മേ​ട്ടി​ൽ ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന​ത് പു​ന​ർ​നിർ​മ്മാ​ണ​ത്തി​ന് നാ​ലു മാ​സ​വും വ​ണ്ടി​ത്താ​വ​ളം ഹൈ​സ്കു​ളി​നു പു​റ​കി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​ത് ശ​രി​യാ​ക്കാ​ൻ ര​ണ്ടു മാ​സ​വും കാ​ല​താ​മ​സ​മു​ണ്ടാ​യി.

ഈ ​സ​മ​യ​ത്ത് പ​ല്ല​ശ്ശേ​ന, കെ​ടു​വാ​യൂ​ർ,പെ​രു​വെ​ന്പ്,പു​തു​ന​ഗ​രം ഭാ​ഗ​ത്തേ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി.