മു​ള്ള​ത്തു​പാ​റ​യി​ൽ ആം​ബു​ല​ൻ​സും ലോ​റി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Wednesday, July 8, 2020 12:15 AM IST
ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത മു​ള്ള​ത്തു​പാ​റ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ആം​ബു​ല​ൻ​സും ലോ​റി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ഒ​രേ​സ്ഥ​ല​ത്തു ന​ട​ന്ന വ്യ​ത്യ​സ്ത അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് കോ​ഴി​ത്തീ​റ്റ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മു​ള്ള​ത്തു​പാ​റ വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ പാ​ട​ത്തേ​യ്ക്ക് ചെ​രി​ഞ്ഞ​ത്.
അ​ഞ്ചു​മി​നി​റ്റി​നു​ശേ​ഷം ത​ച്ച​ന്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സും ഇ​തേ സ്ഥ​ല​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട് പാ​ട​ത്തേ​ക്ക് ചെ​രി​യു​ക​യാ​യി​രു​ന്നു.
പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ നാ​ലും തി​ങ്ക​ളാ​ഴ്ച ര​ണ്ടു അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ മേ​ഖ​ല​യി​ൽ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത് അ​ധി​കൃ​ത​ർ എ​ത്ര​യും​വേ​ഗം ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.