എ​ൻ​എ​സ് എ​സ് വോ​ള​ണ്ടി​യ​ർമാ​രു​ടെ ഗ്രോ​ബാ​ഗ് നി​ർ​മാ​ണം ശ്ര​ദ്ധേ​യം
Friday, July 10, 2020 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ് എ​സ് വോ​ള​ണ്ടി​യ​ർമാ​രു​ടെ ജൈ​വ ഗ്രോ​ബാ​ഗ് നി​ർ​മാ​ണം ശ്ര​ദ്ധേ​യം. പ​രി​സ്ഥി​തി സൗ​ഹൃ​ദ മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗ് നി​ർ​മാ​ണം.
പാ​ള, വാ​ഴ​വ​ള്ളി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന​താ​ണ് ഗ്രോ​ബാ​ഗു​ക​ൾ. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​തി​ൽ പ​രി​ശീ​ല​നം ന​ല്കി വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​ക്കും പൂ​കൃ​ഷി​ക്കു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് എ​ൻ എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ ഡോ.​അ​നു ഡേ​വി​ഡ് പ​റ​ഞ്ഞു.

വാ​ർ​ഷി​കം ആഘോഷിച്ചു

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം സൊ​സൈ​റ്റി ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. സം​ഘം പ്ര​സി​ഡ​ൻ​റ് എ.​രാ​ജ​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി എ​സ്.​ഗോ​പി​നാ​ഥ​ൻ, മു​ൻ​കാ​ല ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി കാ​ഞ്ഞി​ര​പ്പു​ഴ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് സൊ​സൈ​റ്റി ടി​വി സം​ഭാ​വ​ന ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ നു​സ്ര​ത്ത്, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഉ​ഷ എ​ന്നി​വ​ർ ടി​വി ഏ​റ്റു​വാ​ങ്ങി.