സ്നേ​ഹ​സ്പ​ർ​ശം: പ​ലി​ശ​ര​ഹി​ത സ്വ​ർ​ണ പ​ണ​യ​വാ​യ്പ​യു​മാ​യി കാ​ർ​ഷി​ക ബാ​ങ്ക്
Friday, July 10, 2020 12:26 AM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ കോ​വി​ഡ് 19 ആ​ശ്വാ​സ​പ​ദ്ധ​തി​യാ​യ സ്നേ​ഹ​സ്പ​ർ​ശം പ​ലി​ശ​ര​ഹി​ത സ്വ​ർ​ണ​പ​ണ്ടം പ​ണ​യ വാ​യ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ ​എ​ൻ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഇ.​കെ.​നാ​രാ​യ​ണ​ൻ, വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​ർ പി.​പ്രേ​മ​ല​ത, പ്രി​യ വെ​ള്ളാ​ട്ട്, സി.​രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി വി.​കെ.​സ​ണ്ണി, ടി.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​വീ​ക​രി​ച്ച കാ​ട്ടു​ശേ​രി റോ​ഡ്
മ​ഴ​പെ​യ്ത​തോ​ടെ കു​ള​മാ​യി

ആ​ല​ത്തൂ​ർ: കാ​ട്ടു​ശേ​രി റോ​ഡ് റീ ​ടാ​റിം​ഗ് ക​ഴി​ഞ്ഞ് അ​ഞ്ചു​മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​യ്ക്കും മ​ഴ പെ​യ്ത​തോ​ടെ കു​ള​മാ​യെ​ന്ന് പ​രാ​തി. റോ​ഡ് ന​വീ​ക​ര​ണ സ​മ​യ​ത്ത് കാ​ന​ക​ൾ നി​ർ​മി​ച്ചെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ കാ​ട്ടു​ശേ​രി എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ട് റോ​ഡി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം​മൂ​ലം നി​റ​ഞ്ഞു. റോ​ഡ​രി​കി​ലും വെ​ള്ളം​കെ​ട്ടി നി​ല്ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ റോ​ഡ് പൊ​ട്ടി​പൊ​ളി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

റേഷൻകാർഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ 31 ന​കം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, റേ​ഷ​ൻ​ക​ട​ക​ൾ മു​ഖേ​ന ലി​ങ്ക് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.