കാ​ണാ​താ​യ യു​വാ​വ് തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ
Friday, July 10, 2020 10:22 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കു​ലി​ക്കി​ലി​യാ​ടു നി​ന്നും കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​ന​ടു​ത്തു​ള്ള റ​ബ​ർതോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ളം​തൊ​ടി വീ​ട്ടി​ൽ കൃ​ഷ്ണ​ൻകു​ട്ടിയുടെ മ​ക​ൻ പ്ര​തീ​ഷ് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ട​ര​യോ​ടെ​യാ​ണ് സ​ഹോ​ദ​ര​ൻ പ്ര​സാ​ദ് വീ​ടി​നുമു​ൻ​വ​ശ​മു​ള്ള റ​ബ​ർതോ​ട്ട​ത്തി​ലെ ഷീ​റ്റുപു​ര​യി​ൽ പ്രതീഷിനെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജി​ല്ലാ ഹോ​സ്പി​റ്റ​ലി​ലെ ജീ​വ​ന​ക്കാരെത്തി​യാ​ണ് മൃ​ത​ദേ​ഹം താ​ഴെ ഇ​റ​ക്കി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്കമു​ള്ള​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗമനം. ഷൊ​ർ​ണൂ​രി​ൽ നി​ന്നും ഡോ​ഗ് സ്ക്വാ​ഡ്, പാ​ല​ക്കാ​ടുനി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, സ​യ​ന്‍റി​ഫി​ക് വി​ഭാ​ഗം, ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.

കഴിഞ്ഞ തിങ്കഴാഴ്ചയാണ് പ്ര​തീ​ഷി​നെ കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​ർ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.