തൃ​പ്പാ​ളൂ​ർ-​ചി​റ്റി​ല​ഞ്ചേ​രി റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം; കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങ​ണം
Sunday, July 12, 2020 12:02 AM IST
ആ​ല​ത്തൂ​ർ: തൃ​പ്പാ​ളൂ​ർ-​ചി​റ്റി​ല​ഞ്ചേ​രി റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​വ​യി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ ഓ​ട്ട​വും നി​ല​ച്ച മ​ട്ടാ​ണ്. ഈ ​റൂ​ട്ടി​ൽ ക​ഐ​സ് ആ​ർ​ടി​സി ബ​സി​നു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങി നാ​ളു​ക​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യാ​യി​ല്ല.

കോ​ട്ടേ​ക്കു​ളം, മേ​ലാ​ർ​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ല​ത്തൂ​ർ, നെന്മാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​യോ ഓ​ട്ടോ​റി​ക്ഷ​യെ​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തൃ​പ്പാ​ളൂ​ർ-​കോ​ട്ടേ​ക്കു​ളം-​ചി​റ്റി​ല​ഞ്ചേ​രി റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.