സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെന്‍റ്: 85 ഉൗ​രു​ക​ൾ പു​റ​ത്ത്
Sunday, July 12, 2020 12:05 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പി​എ​സ് സി ​ജി​ല്ലാ​ത​ല പ​ട്ടി​ക​വ​ർ​ഗ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ 85 ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷ ന​ല്കാ​നാ​യി​ല്ലെ​ന്നു പ​രാ​തി.
ഈ ​ത​സ്തി​ക​യി​ലേ​ക്ക് അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ൽ​നി​ന്നു മാ​ത്രം ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ മ​തി​യെ​ന്ന പി​എ​സ് സി​യു​ടെ തീ​രു​മാ​ന​മാ​ണ് അ​ട്ട​പ്പാ​ടി​ക്ക് താ​ഴെ സ്ഥി​തി​ചെ​യ്യു​ന്ന ആ​ന​മൂ​ളി, പാ​ല​വ​ള​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ 180-ല​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ത​ട​സ​മാ​യി നി​ല്ക്കു​ന്ന​ത്. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ 115 ഉൗ​രു​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​മാ​കു​ക​യാ​ണ്. ജി​ല്ല​യി​ലെ മ​റ്റ് ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ന് എ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ലെ​യും വ​നാ​തി​ർ​ത്തി​ക​ളി​ലെ​യും ആ​ദി​വാ​സി​കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കു​ന്ന​ത്.

ജൂ​ലൈ​മാ​സം 15 വ​രെ​യാ​ണ് അ​പേ​ക്ഷ ന​ല്കാ​നു​ള്ള സ​മ​യം. മു​ട്ടി​ക്കു​ള​ങ്ങ​ര കെഎ​പി ര​ണ്ടാം ബ​റ്റാ​ലി​യ​നി​ലെ 17 ഒ​ഴി​വി​ലേ​ക്കാ​ണ് പി​എ​സ് സി ​അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. കു​റും​ബ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ല്കി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​വ​സ​രം പി​എ​സ് സി ​ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​യി​ലെ സു​നി​ലി​ന്‍റെ പ​രാ​തി.