ചോരുന്ന മേൽക്കൂരയ്ക്കു താഴെ കനിവുകാത്ത് അഞ്ചംഗ കുടുംബം
Monday, July 13, 2020 12:39 AM IST
കൊ​ല്ല​ങ്കോ​ട്: ചേ​രു​ന്ന ടാ​ർ​പോ​ളി​ൻ മേ​ൽ​ക്കൂ​ര​യ്ക്കു താ​ഴെ ക​നി​വു​കാ​ത്ത് വൃ​ദ്ധ​യു​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ കു​ടും​ബം.

മു​ത​ല​മ​ട ഒ​ന്നാം വാ​ർ​ഡി​ൽ കു​റ്റി​പ്പാ​ടം ഓ​മ​ന​യാ​ണ് വാ​ർ​ദ്ധ​ക്യ​കാ​ല അ​സു​ഖ​വു​മാ​യി നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ചോ​രു​ന്ന ടാ​ർ​പോ​ളി​ൻ​വീ​ട്ടി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.
അ​വി​വാ​ഹി​ത​യാ​യ ഓ​മ​ന ത​ന്‍റെ സ​ഹോ​ദ​രി പു​ത്രി ദി​വ്യ​യെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ എ​ടു​ത്തു വ​ള​ർ​ത്തി വി​വാ​ഹം ചെ​യ്തു കൊ​ടു​ത്തു .

ഇ​പ്പോ​ൾ ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് കൃ​ഷ്ണ​ൻ മ​ക്ക​ളാ​യ ആ​യി​ല്യ ദാ​സ്,അ​തു​ൽ​ദാ​സ് എ​ന്നി​വ​രു​മാ​യാ​ണ് ടാ​ർ പോ​ളി​ൻ മ​റ​ച്ച് കു​ടി​ലി​ൽ ക​ഴി​യു​ന്ന​ത്. ചെ​ണ്ട​മേ​ള ജോ​ലി ചെ​യ്യു​ന്ന കൃ​ഷ്ണ​ന് ഉ​ത്സ​വ​കാ​ല​ത്ത് ല​ഭി​ക്കു​ന്ന​വ​രു​മാ​ന​മാ​ണ് കു​ടും​ബ​ചി​ല​വി​നു​ള്ള ഏ​ക വ​രു​മാ​ന മാ​ർ​ഗ്ഗം.

വെ​ളി​ച്ച​പ്പാ​ട് പൂ​ജാ​ക​ർ​മ്മം ന​ട​ത്തി​വ​ന്ന ഓ​മ​ന​യ്ക്ക് ആ​റു​മാ​സം മു​ൻ​പ് ത​ള​ർ​വാ​തം ബാ​ധി​ച്ചു കി​ട​പ്പി​ലാ​യ​തോ​ടെ അ​ഞ്ചം​ഗ കു​ടും​ബം വ​രു​മാ​ന​മി​ല്ലാ​തെ പ​രാ​ധീ​ന​ത​യി​ലു​മാ​യി.

ഓ​മ​ന​യ്ക്ക് ല​ഭി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ ആ​റു​മാ​സം മു​ൻ​പ് നി​ല​ച്ചു. നാ​ൽ​പ്പ​തു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച മ​ണ്‍​ചു​മ​ർ മ​ഴ​വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് നി​ല​ന്പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗം വീ​ട്ടി​ൽ ഭീ​തി​യോ​ടെ ക​ഴി​ക്കു​ന്ന​ത്.

2013, 2015, 2017 വ​ർ​ഷ​ങ്ങ​ളി​ൽ ഓ​മ​ന വി​ട് നി​ർ​മ്മി​ക്കു​ന്ന​തി​നും ധ​ന​സ​ഹാ​യ​ത്തി​നും വേ​ണ്ടി മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളെ​ല്ലാം വെ​ളി​ച്ചം ക​ണ്ടി​ല്ല.

തു​ട​ർ​ന്ന് 2018,2019 വ​ർ​ഷ​ങ്ങ​ളി​ൽ വീ​ടി​നു​ള്ള ധ​ന​സ​ഹാ​യ​ത്തി​നു വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടു ത​വ​ണ ബ​ന്ധ​പ്പെ​ട്ട മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ കു​റ്റി​പ്പാ​ട​ത്തു​ള്ള ഓ​മ​ന​യു​ടെ കി​ട​പ്പാ​ട​ത്തി​ൽ വ​ഴി​പാ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യെ​ങ്കി​ലും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട അ​വി​വാ​ഹ​വൃ​ദ്ധ​യാ​ണ് ഓ​മ​ന.​കു​ടും​ബ​വ​രു​മാ​നം പോ​ലും വ​ഴി​മു​ട്ടി​യ സ​ന്ദ​ർ​ഭ​ത്തി​ൽ ഓ​മ​ന​യ്ക്ക് മ​രു​ന്നു വാ​ങ്ങു​ന്ന​തി​നു പോ​ലും വ​ഴി​യി​ല്ലാ​തെ വി​ധി​യു​ടെ ക്രൂ​ര​ത​യി​ൽ മ​നം​നൊ​ന്ത് ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ് ഓ​മ​ന​യു​ൾ​പ്പെ​ടെ അ​ഞ്ചം​ഗ കു​ടും​ബം. എ​ൽ​കെ​ജി​യി​ലും മൂ​ന്നാം ക്ലാ​സ്‌​സി​ലും പ​ഠി​ക്കു​ന്ന ദി​വ്യ​യു​ടെ ര​ണ്ടു കു​ട്ടി​ക​ൾ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.