ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ രൂക്ഷവി​മ​ർ​ശ​നം
Tuesday, July 14, 2020 12:27 AM IST
അ​ഗ​ളി :കി​ല​യി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ ദ​ന്പ​തി​ക​ളു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.​
ജൂ​ലൈ 8ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ ദ​ന്പ​തി​ക​ളെ അ​ട്ട​പ്പാ​ടി കി​ല​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​ത്.​ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന സ്ര​വ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വെ​ന്ന് ക​ണ്ടെ​ത്തി.​ശ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ ദ​ന്പ​തി​ക​ൾ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ​യാ​യി അ​ടു​ത്തി​ട​പെ​ടു​ക​യു​ണ്ടാ​യി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ച​തി​നു കാ​ര​ണ​മാ​യ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം.