അ​ങ്ക​ണ​വാ​ടികൾ ടി​എ​ച്ച്ആ​ർ വി​ത​ര​ണ​ത്തി​ന​ല്ലാ​തെ പ്രവർത്തിക്കരുത്
Wednesday, July 15, 2020 12:41 AM IST
അ​ഗ​ളി: അ​ങ്ക​ണ​വാ​ടി കേ​ന്ദ്ര​ങ്ങ​ൾ ടി​എ​ച്ച്ആ​ർ വി​ത​ര​ണ​ത്തി​ന​ല്ലാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ഐ​സി​ഡി​എ​സ് ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​പ്ര​കാ​ര​മു​ള്ള നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ഡി​പി​ഒ മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ട്ട​പ്പാ​ടി​യി​ൽ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ങ്ക​ണ​വാ​ടി​യി​ക​ളി​ൽ പ്ര​ക​ട​മാ​യു​ണ്ട്.
അ​ങ്ക​ണ​വാ​ടി മു​ഖേ​ന​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സി​ബി​ഇ, അ​ടി​യ​ന്തി​ര വി​വ​ര ശേ​ഖ​ര​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്താ​നാ​ണ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ വീ​ടു​ക​ളി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തും അ​ങ്ക​ണ​വാ​ടി കേ​ന്ദ്ര​ങ്ങ​ൾ ടി​എ​ച്ആ​ർ വി​ത​ര​ണ​ത്തി​ന​ല്ലാ​തെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ഡി​പി​ഒ മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ധ​ന​സ​ഹാ​യ​ം

പാ​ല​ക്കാ​ട്: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക് 1000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം.
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യോ അ​പേ​ക്ഷി​ക്കാം. ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​നെ അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ൽ കു​ടി​ശി​ക​യു​ള്ള അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.