ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നു 1.7 കോ​ടി അ​നു​വ​ദി​ച്ചു
Wednesday, July 15, 2020 12:44 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ൽ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 12 റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 1.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പി.​ഉ​ണ്ണി എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ 2020-21 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​നം, പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ശ്രീ​കൃ​ഷ്ണ​പു​രം, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ ക​ട​ന്പ​ഴി​പ്പു​റം, ക​രി​ന്പു​ഴ, ശ്രീ​കൃ​ഷ്ണ​പു​രം, പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്ര​ക്കു​ന്ന് റോ​ഡി​ന് 15 ല​ക്ഷം, ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ക്കാ​ഞ്ചേ​രി റോ​ഡി​ന് 25 ല​ക്ഷം, ആ​റു​വ​ഴി ക​രു​വാ​ര​ക്കാ​ട് റോ​ഡി​ന് 20 ല​ക്ഷം, ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​കാ​വ് അ​യ്യ​പ്പ​ൻ​ക​ട​വ് റോ​ഡി​ന് 15 ല​ക്ഷം, മ​ണ്ണ​ന്പ​റ്റ​തോ​ട്ട​ര കൊ​ല്യാ​യി​നി കെ.​പി.​ഐ.​പി ക​നാ​ൽ റോ​ഡി​ന് 15 ല​ക്ഷം, ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചീ​നി​ക്ക​ട​വ് റോ​ഡി​ന് 15 ല​ക്ഷം, തി​രു​വ​ന്പ​ലം പ​ട്ടം​തോ​ട് റോ​ഡി​ന് 15 ല​ക്ഷം, ക​ട​ന്പ​ഴി​പ്പു​റം മ​ണ്ണ​ന്പ​റ്റ റോ​ഡ് റീ ​ടാ​റിം​ഗി​ന് 10 ല​ക്ഷം, പാ​റ​ൽ പു​ത്ത​ൻ വ​ള​വി​ൽ റോ​ഡി​ന് 10 ല​ക്ഷം, ആ​ന​ച്ചി​ല്ലി നാ​യ​ടി​ക്കു​ന്ന് റോ​ഡി​ന് 10 ല​ക്ഷം, 16ാം മൈ​ൽ ചീ​ര​ഞ്ചി​റ റോ​ഡി​ന് 10 ല​ക്ഷം, പാ​ല​ത്ത​റ16ാം മൈ​ൽ ക​നാ​ൽ റോ​ഡി​ന് 10 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നും പ്ര​വൃ​ത്തി നി​ർ​വ്വ​ഹ​ണ​ത്തി​നും ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും പി.​ഉ​ണ്ണി എം​എ​ൽ​എ അ​റി​യി​ച്ചു.