മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർക്കു വി​ശ്വാ​സിന്‍റെ ആ​ദ​രം
Sunday, August 2, 2020 12:14 AM IST
പാലക്കാട് : മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള ലോ​ക ദി​ന​ത്തി​ൽ ഇ​ര​ക​ളെ തി​രി​ച്ച​റി​യു​വാ​നും സ​ഹാ​യി​ക്കു​വാ​നും കൗ​ണ്‍​സി​ലി​ങ്ങി​നും നീ​തി ല​ഭി​ക്കു​വാ​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ്, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശു​പ​ത്രി സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​കു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
ജി​ല്ലാ ക​n​ക്ട​റും വി​ശ്വാ​സി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഡി. ​ബാ​ല​മു​ര​ളി , ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം , എ.​എ​സ്.​പി. പ്ര​ശോ​ഭ്, എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ള​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ്വാ​സ് സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ പി. ​പ്രേം​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​ശ്വാ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​തീ​ഷ് കു​മാ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി ദേ​വി കൃ​പ, ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി​ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.