ലൈ​ഫ് മി​ഷ​ൻ അപേക്ഷ 14 വരെ
Sunday, August 2, 2020 12:16 AM IST
പാലക്കാട് : ലൈ​ഫ് സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ടി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി​യി​ലേ​ക്ക് ഈമാസം 14 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ആ​ദ്യ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​പ്പോ​ൾ ഒ​ഴി​വാ​യ അ​ർ​ഹ​മാ​യ കു​ടും​ബ​ങ്ങ​ൾ, പി​ന്നീ​ട് അ​ർ​ഹ​ത നേ​ടി​യ അ​പേ​ക്ഷ​ക​ർ( ജൂ​ലൈ ഒ​ന്ന് 2020 ന​കം പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് എ​ടു​ത്ത​വ​ർ), ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം, മൂ​ന്നാം​ഘ​ട്ടം എ​ന്നി​വ​യി​ലെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടെ​ങ്കി​ലും മു​ൻ​പു​ള്ള റേ​ഷ​ൻ കാ​ർ​ഡി​ൽ കു​ടും​ബ​വീ​ട് ഉ​ള്ള​തി​നാ​ൽ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന അ​പേ​ക്ഷ​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​പേ​ക്ഷ​ക​ൾ നല്കാൻ അ​വ​സ​രം.