മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണത്തിനു തു​ട​ക്കം
Sunday, August 2, 2020 12:16 AM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ടി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് പ​രി​ഹാ​ര​മാ​യി ജ​ല​സേ​ച​ന​വ​കു​പ്പ് ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. ക​ന്പാ​ല​ത്ത​റ​മു​ത​ൽ പ​ല്ല​ശ​ന വാ​ല​റ്റ പ്ര​ദേ​ശം​വ​രെ ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​ർ​മാ​ണ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ദ്യ​പ​ടി​യാ​യി പാ​ട്ടി​കു​ള​ത്തു​നി​ന്നും മൂ​പ്പ​ൻ​കു​ളം വ​രെ​യാ​ണ് ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം. ബ​ണ്ടു​ക​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന 37 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ബ​ണ്ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു തീ​രു​മാ​നം.
ഇ​തി​നാ​യി പാ​ട്ടി​കു​ള​ത്തു​നി​ന്നും ന​ന്ദി​യോ​ട് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

താ​ലൂ​ക്കി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ഴ​യു​ണ്ടാ​യ​ത്. ഇ​തി​നാ​ൽ പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, പു​തു​ന​ഗ​രം, പെ​രു​വെ​ന്പ്, പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ൽ​നി​ന്നും നെ​ൽ​കൃ​ഷി​ക്ക് ഇ​ട​തു​ക​നാ​ൽ വ​ഴി ഇ​ട​യ്ക്കി​ടെ​യു​ള്ള ജ​ല​വി​ത​ര​ണം അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഘ​ട്ട​ങ്ങ​ളാ​യി ബ​ണ്ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.

1976 മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ നി​ർ​മാ​ണ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​നാ​ൽ സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 44 വ​ർ​ഷ​മാ​യി ക​നാ​ലി​ൽ പ​റ​യ​ത്ത​ക്ക സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ വ്യാ​പ​ക​തോ​തി​ലാ​ണ് ബ​ണ്ട് ത​ക​ർ​ച്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
നാ​ല്പ​തു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​മാ​ണ് ക​നാ​ലി​നു​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ കൂ​ടു​ത​ൽ​പേ​ർ​ക്ക് ക​രാ​ർ ന​ല്കി കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പു​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ര​ണ്ടു​വ​ർ​ഷ​മാ​യി ക​നാ​ലി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ​ണ്ട് ത​ക​ർ​ന്ന് വ്യാ​പ​ക​തോ​തി​ൽ നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ന്ത​ൽ​മൂ​ച്ചി, പാ​റ​മേ​ട്, വ​ണ്ടി​ത്താ​വ​ളം ഹൈ​സ്കൂ​ളി​നു പി​ൻ​ഭാ​ഗം, മൂ​പ്പ​ൻ​കു​ളം, അ​ത്തി​മ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​നാ​ൽ​ഭി​ത്തി കൂ​ടു​ത​ൽ ത​ക​ർ​ന്ന​ത്.

പാ​റ​മേ​ട്ടി​ൽ പ​തി​ന​ഞ്ചു മീ​റ്റ​റി​ലേ​റെ ഭി​ത്തി​ത​ക​ർ​ന്ന് മ​ദ്ര​സ, നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം, സ​മീ​പ​വീ​ടു​ക​ൾ, നെ​ൽ​ക്കൃ​ഷി എ​ന്നി​വ വെ​ള്ളം​ക​യ​റി വ​ൻ​തോ​തി​ൽ ന​ശി​ച്ചി​രു​ന്നു. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ റൂ​മും പൂ​ർ​ണ​മാ​യി ന​ശി​ച്ചു.ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ധി​കൃ​ത​ർ ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.