ഓ​ണ​വി​പ​ണിയിൽ പ്ര​തീ​ക്ഷ​യർപ്പിച്ചു വാ​ഴ ക​ർ​ഷ​ക​ർ
Sunday, August 2, 2020 11:51 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​സ്‌​സ​ഹ​മാ​യ ജീ​വി​തം തി​രി​ച്ചു പി​ടി​ക്കാ​ൻ ഓ​ണ വി​പ​ണി സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ലെ വാ​ഴ ക​ർ​ഷ​ക​ർ.​
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ വി​പ​ണി ന​ഷ്ട​ത്തി​ന്‍റെ കാ​ല​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്.​നേ​ന്ത്ര​ക്കാ​യ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ന് ഉ​ണ്ടാ​കു​ന്ന ത​ട​സ്‌​സ​മാ​ണ് ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.​
ക​ഴി​ഞ്ഞ മാ​ങ്ങ സീ​സ​ണും കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഷ്ട​ത്തി​ലാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല​യി​ലെ 200ഓ​ളം വാ​ഴ ക​ർ​ഷ​ക​രാ​ണ് ഉ​ള്ള​ത്.​ഓ​ണ വി​പ​ണി മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ് മേ​ഖ​ല​യി​ൽ നേ​ന്ത്ര​വാ​ഴ കൃ​ഷി​ചെ​യ്യു​ന്ന​ത്.
മി​ക്ക​വ​രും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ എ​ടു​ത്തും സ്വ​ർ​ണ്ണം പ​ണ​യം വെ​ച്ചും ആ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.​ഇ​വ​രാ​ണ് ഭീ​തി​യി​ൽ ആ​യി​രി​ക്കു​ന്ന​ത്.​
തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ , കു​മ​രം​പു​ത്തൂ​ർ, അ​ല​ന​ല്ലൂ​ർ,കോ​ട്ടോ​പ്പാ​ടം,മേ​ഖ​ല​ക​ളി​ലാ​യി 20 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് ഈ ​വ​ർ​ഷം മാ​ത്ര​മാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
നേ​ന്ത്ര​ക്കാ​യ​ക്ക് ഓ​ണ വി​പ​ണി​യി​ലാ​ണ് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​ന്ന​ത്.​ഇ​ത് ല​ക്ഷ്യം വെ​ച്ചാ​ണ് ക​ർ​ഷ​ക​ർ വി​ള ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും അ​തി​ജീ​വി​ച്ചു നേ​ന്ത്ര​ക്കാ​യ മൂ​പ്പ് എ​ത്തി​യ​പ്പോ​ൾ കോ​വി​ഡ് മൂ​ലം വി​പ​ണി നി​ർ​ജീ​വം ആ​കു​മോ എ​ന്ന ഭീ​തി​യാ​ണ് ക​ർ​ഷ​ക​ർ​ക്ക്.
ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നേ​ന്ത്ര​ക്കാ​യ പു​റം നാ​ടു​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​ഈ വ​ർ​ഷം അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നു​ള്ള നേ​ന്ത്ര​ക്കാ​യ​യു​ടെ വ​ര​വും കു​റ​യാ​നാ​ണ് സാ​ധ്യ​ത.​
കാ​ട്ടാ​ന ആ​ക്ര​മ​ണ​വും പ്ര​ള​യ​വും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും എ​ല്ലാം ക​ർ​ഷ​ക​രെ കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് ത​ട​സ്‌​സ​മാ​യി​രു​ന്നു. ഇ​തു​മൂ​ലം​വാ​ഴ ക​ർ​ഷ​ക​ർ വ​ള​രെ കു​റ​വാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. കോ​വി​ഡ് മൂ​ല​മു​ള്ള ക​യ​റ്റു​മ​തി​യി​ൽ അ​നി​ശ്ചി​ത​ത്വ​വും വി​ല​ത്ത​ക​ർ​ച്ച​യും ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.
സീ​സ​ണ്‍ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ന​ല്ല​പോ​ലെ വി​ല ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ 20 മു​ത​ൽ 22 രൂ​പ വ​രെ​യാ​ണ് നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല.​
അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ല​വ​രെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും ഓ​രോ വ​ർ​ഷ​വും വി​പ​ണി​യി​ൽ എ​ത്താ​റു​ള്ള​ത്.​
ഈ വ​ർ​ഷം അ​ത് കു​റ​യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​ത് .മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നാ​ട​ൻ കു​ല​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.