കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളും എ​ത്തി:​ പ​ത്താ​യ​ക്ക​ല്ലി​ൽ വ​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കണം
Sunday, August 2, 2020 11:51 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ശ​നിയാ​ഴ്ച ക​ല്ല​ടി​ക്കോ​ട് കോ​വി ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ​ക്ക് കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ അ​ഗ്നി ര​ക്ഷാ​സേ​ന​ക്കും പോ​ലീ​സി​നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.​
ഒ​രാ​ഴ്ച മു​ന്പ് പാ​ല​ക്ക​യം പ​ത്താ​യ​ക്ക​ല്ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന് വേ​ണ്ടി പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​സ​മ​യം ഇ​വി​ടെ എ​ത്തി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളും ഉ​ണ്ടാ​യി​രു​ന്നു.​സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ൾ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഇ​താ​ണ് നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ കാ​ണാ​താ​യ യു​വാ​വി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ കാ​ര​ണം. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടാ​തെ ഇ​വി​ടെ എ​ത്തി​യ​ത്.​
പോ​ലീ​സും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ൽ കൂ​ടി നി​ന്ന​വ​രെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​ദ്യ ദി​വ​സ​ത്തെ തി​ര​ക്ക് കാ​ര​ണം അ​ടു​ത്ത​ദി​വ​സം മു​ത​ൽ തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത ആ​രെ​യും പോ​ലീ​സ് വി​ട്ടി​രു​ന്നി​ല്ല.​
അ​ന്ന് വ​ന്ന​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തി മു​ന്ന​റി​യി​പ്പു​ന​ൽ​കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്.​
അ​ന്നേ​ദി​വ​സം അ​വി​ടെ എ​ത്തി​യ എ​ല്ലാ​വ​രോ​ടും സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.