കു​തി​രാ​നി​ൽ റോഡിലെ ച​തി​ക്കു​ഴി​യി​ൽ ച​ര​ക്കു​ലോ​റി ത​ല​കു​ത്ത​നെ വീ​ണു
Monday, August 3, 2020 11:20 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ റോഡിലെ ച​തി​ക്കു​ഴി​യി​ൽ ച​ര​ക്കു​ലോ​റി ത​ല​കു​ത്തി വീ​ണു. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ട​ത് തു​ര​ങ്ക​പ്പാ​ത​യു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. കേ​ബി​ളി​നാ​യി റോ​ഡി​നു കു​റു​കെ മൂ​ന്ന​ടി താ​ഴ്ച​യി​ൽ കു​ഴി​ച്ച ട്ര​ഞ്ചി​ലാ​ണ് ലോ​റി വീ​ണ​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. അ​പ​ക​ട​ത്തി​ന് വ​ഴി​വ​ച്ച​ത് ക​രാ​ർ ക​ന്പ​നി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. തു​ര​ങ്ക​പ്പാ​ത​യി​ലേ​ക്കു​ള്ള റോ​ഡി​ൽ റോ​ഡ് ക്ലോ​സ്ഡ് എ​ന്ന ബോ​ർ​ഡോ മ​റ്റു മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കൊ​ന്പ​ഴ​യി​ൽ നി​ന്നും നേ​രെ​പോ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ട്ര​ഞ്ചി​നു​മു​ന്നി​ൽ​പോ​ലും ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടി​ല്ല.

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ വ​ർ​ക്കു​ക​ൾ ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് തോ​ന്നും മ​ട്ടി​ലു​ള്ള ക​രാ​ർ ക​ന്പ​നി​യു​ടെ പ്ര​വൃ​ത്തി​ക​ളെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളു​ണ്ട്.മ​ഴ ക​ന​ത്ത​തോ​ടെ കു​ഴി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ദു​ർ​ഘ​ട​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് കു​തി​രാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​വേ​ദ​നം ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​രാ​ർ ക​ന്പ​നി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ തെ​റ്റു​ക​ളെ​ല്ലാം ക​ണ്ണ​ട​ക്കു​ക​യാ​ണ് അ​ധി​കൃ​ത​രും.