കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ മ​രം​വീ​ണു ഗ​താ​ഗ​ത​ത​ട​സം
Wednesday, August 5, 2020 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​ക്കു​സ​മീ​പം മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ കെഎസ് ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ജീ​പ്പ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.
റോ​ഡ് നി​ർ​മാ​ണ​ത്തി​നു മ​ണ്ണെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി​മ​ര​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ വീ​ഴാ​റാ​യി നി​ല്ക്കു​ന്ന​ത്. ഒ​രു​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
വ​ട്ട​ന്പ​ല​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മ​രം​മു​റി​ച്ചു മാ​റ്റി​യ​ത്.