വ​ട​ക്ക​ഞ്ചേ​രിയിൽ കൂടുതൽ പേർക്ക് കോവിഡ്: ടൗ​ണ്‍ അ​ട​ച്ചു
Wednesday, August 5, 2020 12:38 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ൽ വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​ന്ന​ലെ അ​ഞ്ച് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ടൗ​ണ്‍ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്​ൻമെ​ന്‍റ് സോ​ണാ​ക്കി ടൗ​ണി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചു. 96 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​ത്തി​ൽ കോ​വി​ഡി​ന്‍റെ പ്രാ​ഥ​മി​ക ടെ​സ്റ്റാ​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. പാ​ൽ വി​ത​ര​ണ​ക്കാ​ര​ന്‍റെ വീ​ട്ടു​കാ​രാ​യ നാ​ല് പേ​ർ​ക്കും കോ​ട്ട​യ​ത്തു​നി​ന്നെ​ത്തി വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഭാ​ര്യ​ക്കൊ​പ്പം ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു രോ​ഗ ചി​കി​ത്സ​ക്ക് പോ​കാ​ൻ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കോ​ട്ട​യ​ത്തെ​യാ​ൾ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​വ​രോ​ടും ര​ണ്ടാ​ഴ്ച​ത്തെ ഹോം ​ക്വാ​റ​ന്‍റ​യി​ൻ പ​റ​ഞ്ഞിട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഇ​വ​രെ വീ​ണ്ടും പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.എ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. റോ​യ​ൽ ജം​ഗ്ഷ​ൻ, മം​ഗ​ലം പാ​ലം യ​ത്തീം​ഖാ​ന ക​വ​ല, തി​രു​വ​റ, കി​ഴ​ക്ക​ഞ്ചേ​രി റോ​ഡ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ഭാ​ഗം, ത​ങ്കം ജം​ഗ്ഷ​ൻ, ശ്രീ​രാ​മ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി റോ​ഡു​ക​ൾ അ​ട​ച്ചു.​കി​ഴ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തി ടൗ​ണി​ൽ ക​റ​ങ്ങാ​തെ തി​രി​ച്ച് പോ​ക​ണം.​നെന്മാറ, പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ടൗ​ണി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​നു​മ​തി​യോ​ടെ മാ​ത്ര​മെ ആ​ളു​ക​ൾ​ക്ക് പു​റ​ത്ത് പോ​കാ​നാ​കൂ. ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ടൗ​ണി​ൽ ഇ​ട​ക്കി​ടെ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ന് മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​കും ഈ ​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രും സ്ഥ​ല​വും ഫോ​ണ്‍ ന​ന്പ​റും രേ​ഖ​പ്പെ​ടു​ത്ത​ണം. മ​ത്സ്യ, മാം​സ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. സാ​നി​റ്റൈ​സ​റും കൈ​ക​ഴു​കാ​ൻ വെ​ള്ള​വും ക​രു​ത​ണം. ബാ​ങ്കു​ക​ളും ടൗ​ണി​ലെ ഓ​ഫീ​സു​ക​ളും അ​ന്പ​ത് ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ വെ​ച്ച് പ്ര​വ​ർ​ത്തി​ക്കും.​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ടൗ​ണി​ലെ പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​നെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പാ​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 65 ക​ട​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് അ​ട​പ്പി​ച്ചി​രു​ന്നു. ടൗ​ണി​ലെ ക​ട​ക​ളും ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.