വടക്കഞ്ചേരിയിലെ കടകൾ തുറക്കൽ: തീരുമാനം നാളെ
Monday, August 10, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ൽ വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം തി​യ്യ​തി മു​ത​ൽ പൂ​ട്ടി കി​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ക​ട​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നാ​ളെ വൈ​കീ​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ൻ​റ് ബോ​ബ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ല​മു​ര​ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.
പാ​ൽ വി​ത​ര​ണ​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക ലി​സ്റ്റി​ൽ​പ്പെ​ട്ട 67 പേ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് നാ​ളെ ന​ട​ന്ന​തി​നു ശേ​ഷ​മാ​കും ക​ട​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കു​ക​യെ​ന്ന് ഡി ​വൈ എ​സ് പി ​കെ.​എം.​ദേ​വ​സ്യ​യു​മാ​യി വ്യാ​പാ​രി നേ​താ​ക്ക​ൾ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്.​
വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്തെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന​തി​നാ​ൽ അ​തു​കൂ​ടി പ​രി​ശോ​ധി​ച്ചാ​കും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തു​ക.​കെ എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ ഡ്രൈ​വ​ർമാ​ർ തു​ട​ങ്ങി​യ​വ​രെ നാ​ള​ത്തെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. നാ​ള​ത്തെ പ​രി​ശോ​ധ​ന​യി​ൽ പോ​സ​റ്റീ​വ് കേ​സു​ക​ൾ ഇ​ല്ലെ​ങ്കി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ളും.
പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ,പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ ച​ർ​ച്ച​ക​ളി​ലാ​കും ഭാ​വി കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക.
ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ ടൗ​ണ്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​
ഇ​തേ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ പ്ര​ഥ​മ സ​ന്പ​ർ​ക്ക ലി​സ്റ്റി​ൽ​പ്പെ​ട്ട വ​ട​ക്ക​ഞ്ചേ​രി ,കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 96 പേ​രെ വ​ട​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.
ഇ​തി​ൽ യു​വാ​വി​ന്‍റെ വീ​ട്ടു​ക്കാ​രാ​യ നാ​ല് പേ​ർ​ക്കും മ​റ്റൊ​രു ചി​കി​ത്സ​ക്ക് പോ​കാ​നാ​യി ന​ട​ത്തി​യ ടെ​സ്റ്റി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ആ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് ടൗ​ണി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ച് പ്ര​ദ്ദേ​ശം ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്. ആ​ല​ത്തൂ​ർ, കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​വാ​വ് പാ​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു.​ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ 29 ജീ​വ​ന​ക്കാ​രെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​യി​രു​ന്നു.
യു​വാ​വ് ചി​കി​ത്സ​ക്കെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ടൗ​ണി​ലെ ഇ.​കെ.​നാ​യ​നാ​ർ ആ​ശു​പ​ത്രി ഇ​ന്ന് മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​
ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർമാ​രേ​യും 12 ജീ​വ​ന​ക്കാ​രി​ലും ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു.​ഇ​വ​രു​ടെ​യെ​ല്ലാം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.