ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും
Monday, August 10, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ളെ​യും ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് കെ. ​വി. വി​ജ​യ​ദാ​സ് എം.​എ​ൽ.​എ . കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വെ​ച്ച് ചേ​ർ​ന്ന മ​ഴ​ക്കാ​ല, കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ആ​ദി​വാ​സി​ക​ളെ​യും ക്യാ​ന്പി​ലേ​ക്ക് മാ​റ്റും. അ​പ​ക​ട മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ ആ​ദ്യം മാ​റ്റി. മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലും, കാ​ഞ്ഞി​ര​പ്പു​ഴ പു​ളി​ക്ക​ൽ സ്കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കി. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ, ത​ഹ​സി​ൽ​ദാ​ർ ബാ​ബു​രാ​ജ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ന്‍റി​ജ​ൻ​ ടെ​സ്റ്റ്: 80ൽ 79 ​നെ​ഗ​റ്റീ​വ്

മ​ണ്ണാ​ർ​ക്കാ​ട്:​ അ​ക്കി​പ്പാ​ട​ത്ത് ന​ട​ന്ന കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 80 പേ​രി​ൽ 79 ഉം ​നെ​ഗ​റ്റീ​വ്.​ഒ​രാ​ളു​ടെ റി​സ​ൾ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ള്ള​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​ദ്ദേ​ഹ​ത്തി​നെ പോ​സി​റ്റീ​വാ​യി ത​ന്നെ പ​രി​ഗ​ണി​ച്ച് ചി​കി​ൽ​സ ന​ൽ​കു​മെ​ന്നും തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.