എപ്പോൾ വേണമെങ്കിലും നിലംപൊത്താം പു​ല്ലു​കാ​ട് കോ​ള​നി​യി​ലെ കു​ടി​ലു​ക​ൾ
Monday, August 10, 2020 12:14 AM IST
നെ​ല്ലി​യാ​ന്പ​തി :കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നെ​യും മ​ഴ​യെ​യും തു​ട​ർ​ന്ന് പു​ല്ലു​കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടി​ലു​ക​ൾ ശോ​ച​നീ​യ അ​വ​സ്ഥ​യി​ലാ​ണ്.
ഇ​ന്ന​ലെ രാ​ത്രി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്നു പു​ല്ലു​കാ​ടി​ലെ മി​ക്ക കു​ടി​ലു​ക​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ന്നു​പോ​യി. മ​ര​ക്കൊ​ന്പു​ക​ൾ​കൊ​ണ്ടു​ണ്ടാ​ക്കി​യ കു​ടി​ലു​ക​ളു​ടെ മേ​ൽ​ക്കൂ​ര പു​ല്ലും, ട്ടാ​ർ പോ​ളിം​ഗും , പ്ലാ​സ്റ്റി​ക് ഷീ​റ്റും കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രു​ന്ന​ത്.
ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് അ​വ ന​ശി​ച്ചു പോ​വു​ക​യും കു​ടി​ലി​ന​ക​ത്ത് മ​ഴ​വെ​ള്ളം നേ​രി​ട്ട് പ​തി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ പു​ല്ലു​കാ​ടി​ലെ അ​ന്തേ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. 2003 ൽ ​ഭ​ഗ​വ​തി മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​ൽ കെ​ട്ടി സ​മ​രം തു​ട​ങ്ങി​യ ആ​ദി​വാ​സി​ക​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു ഏ​ക്ക​ർ വീ​തം ഗ​വ.​ഓ​റ​ഞ്ച് ഫാ​മി​ലെ സ്ഥ​ലം പ​തി​ച്ചു ന​ൽ​കി​യ​ത്. പ്ര​സ്തു​ത സ്ഥ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച കു​ടി​ലു​ക​ളാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ർ​ന്ന​ത്.