ചേ​രാ​മം​ഗ​ലം ക​നാ​ലി​ൽ പാ​ഴ്ചെ​ടി നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു
Thursday, August 13, 2020 12:20 AM IST
ആ​ല​ത്തൂ​ർ: ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ചേ​രാ​മം​ഗ​ലം ക​നാ​ലി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പാ​ഴ് മ​ര​ങ്ങ​ളും ചെ​ടി​ക​ളും വ​ള​ർ​ന്നു വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ന്ന​താ​യി പ​രാ​തി. മ​ല​ക്കു​ള​ത്തി​ന് സ​മീ​പ​മാ​ണ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ര​ങ്ങ​ളും പാ​ഴ്ച്ചെ​ടി​ക​ളും ക​നാ​ലി​ലേ​ക്ക് വ​ള​ർ​ന്നു​നി​ല്ക്കു​ന്ന​ത്.
കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ക്കൊ​ന്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ഴു​ന്ന​തും പാ​ഴ്ച്ചെ​ടി​ക​ൾ ക​നാ​ലി​ലേ​ക്ക് വ​ള​ർ​ന്നു​നി​ല്ക്കു​ന്ന​തി​നാ​ലും വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്താ​ൻ ത​ട​സ​മാ​കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും കൂ​ടി സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. മ​ര​ങ്ങ​ളും ചെ​ടി​ക​ളും വെ​ട്ടി​മാ​റ്റി ജ​ല​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.