തൊ​ഴി​ലു​റ​പ്പി​ലൂ​ടെ നെ​ൽ​കൃ​ഷി​ക്ക് പു​തു​ജീ​വ​ൻ
Thursday, August 13, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ നെ​ല്ല​റ​യാ​യ തെ​ങ്ക​ര​യി​ൽ നെ​ൽ​കൃ​ഷി അ​ന്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ൽ​കൃ​ഷി​ക്കു പു​തു​ജീ​വ​ൻ ന​ല്കു​ക​യാ​ണ് തൊ​ഴി​ലു​റ​പ്പി​ലൂ​ടെ. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ത​രി​ശി​ട്ട​ത് 200 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്.
ഇ​തി​നു പു​തു​ജീ​വ​ൻ ന​ല്കു​ക​യാ​ണ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ. 20 വ​ർ​ഷ​മാ​യി ത​രി​ശി​ട്ട മെ​ഴു​കും​പാ​റ താ​നി​പ്പ​റ​ന്പ് ഭാ​ഗ​ത്തെ മൂ​ന്നേ​ക്ക​ർ നെ​ൽ​കൃ​ഷി ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​വ​ർ. ഇ​തി​നാ​യി നി​ലം ഒ​രു​ക്ക​ൽ, വ​ര​ന്പ് പൊ​തി​യ​ൽ, ഞാ​റ്റ​ടി നി​ർ​മാ​ണം, വെ​ള്ള​ച്ചാ​ൽ നി​ർ​മാ​ണം എ​ന്നി​വ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 32 തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.
ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര സ​മി​തി പാ​ട്ട​ത്തി​നെ​ടു​ത്ത കൃ​ഷി സ്ഥ​ല​ത്ത് ഡി​സം​ബ​റി​ൽ കൊ​യ്യാ​വു​ന്ന മു​ണ്ട​ക​ൻ വി​ള​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​ൽ ആ​ദ്യ​മാ​യാ​ണ് തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ൽ​കൃ​ഷി​ക്ക് വേ​ണ്ട പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
തൊ​ഴി​ലാ​ളി​ക്ഷാ​മ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ല​വും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ച്ച പ​ല ക​ർ​ഷ​ക​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ വി​ട്ടു​ന​ല്കി​യാ​ൽ കൃ​ഷി​ക്ക് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ങ്ക​ര​യു​ടെ നെ​ൽ​കൃ​ഷി വീ​ണ്ടെ​ടു​പ്പി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
എ​ൻ​ആ​ർ​ഇ​ജി​എ​സി​ന്‍റെ പൈ​ല​റ്റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത്. പ​ദ്ധ​തി വി​ജ​യം ക​ണ്ടാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​സാ​വി​ത്രി പ​റ​ഞ്ഞു.
സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ ത​രി​ശു​നി​ല​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ഇ​റ​ക്കു​മെ​ന്ന് ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ​പേ​ർ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രും. ഇ​തു​വ​ഴി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പു​തു​ജീ​വ​ൻ ന​ല്കാ​നാ​കു​മെ​ന്നു തെ​ങ്ക​ര കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് ജോ​സ​ഫ് പ​റ​ഞ്ഞു.