കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ലോ​ണ്‍ കാ​ന്പ​യി​ൻ പ​ദ്ധ​തി​യി​ലേ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം
Wednesday, September 16, 2020 1:01 AM IST
പാ​ല​ക്കാ​ട്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ത്തി​വ​രു​ന്ന കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ലോ​ണ്‍ കാ​ന്പ​യി​ൻ പ​ദ്ധ​തി ക്ഷീ​ര​ക​ർ​ഷ​ക​ർ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ദ്ധ​തി​യി​ലേ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്നും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ക്ഷീ​ര​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഈ ​ഹൃ​സ്വ​കാ​ല വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ല്കാം.
ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തീ​റ്റ​പ്പു​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നും തൊ​ഴു​ത്ത് പു​ന​രു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും കാ​ലി​ക​ൾ​ക്കു​ള്ള തീ​റ്റ​ച്ചെ​ല​വി​നും തൊ​ഴു​ത്തി​ലെ യ​ന്ത്ര​വ​ത്ക​ര​ണം മു​ത​ലാ​യ ചെ​ല​വു​ക​ൾ​ക്കു​ണ്ടാ​കു​ന്ന മൂ​ല​ധ​ന വാ​യ്പ​യാ​യാ​ണ് കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ആ​കെ 24515 ക്ഷീ​ര​ക​ർ​ഷ​ക​രാ​ണ് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ പാ​ൽ ന​ല്കു​ന്ന​ത്. 13 ബ്ലോ​ക്കു​ക​ളി​ലെ 328 ഓ​ളം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി 20259 ക്ഷീ​ര ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ൾ ഇ​തി​ന​കം ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി സ​മ​ർ​പ്പി​ച്ചു.
പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ലീ​ഡ് ബാ​ങ്കും പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ബാ​ങ്കു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന കെ​സി​സി അ​പേ​ക്ഷ ഫോ​മി​ലു​ള്ള ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ അ​താ​ത് ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ പ്ര​ധാ​ൻ​മ​ന്ത്രി ഫ​സ​ൽ ബീ​മ യോ​ജ​ന​യു​ടെ വെ​ബ് സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു.
വെ​റും നാ​ലു​ശ​ത​മാ​നം നി​ര​ക്കി​ലാ​ണ് ലോ​ണ്‍ ല​ഭി​ക്കു​ന്ന​ത്. 1.6 ല​ക്ഷം രൂ​പ​വ​രെ യാ​തൊ​രു ജാ​മ്യ​വും ന​ല്കേ​ണ്ട​തി​ല്ല. ഒ​രു പ​ശു​വി​ന് 24,000 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​ത്. മൂ​ന്നു​ല​ക്ഷം രൂ​പ​വ​രെ പ​ര​മാ​വ​ധി പ​ലി​ശ സ​ബ്സി​ഡി​യോ​ടെ ലോ​ണ്‍ ല​ഭി​ക്കും.
ഗു​ണ​ഭോ​ക്താ​വി​ന്‍റെ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ബാ​ങ്ക് ലോ​ണ്‍ തു​ക നി​ക്ഷേ​പി​ക്കു​ക​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നും ഗു​ണ​ഭോ​ക്താ​വ് പി​ൻ​വ​ലി​ക്കു​ന്ന തു​ക​യ്ക്ക് മാ​ത്രം പ​ലി​ശ ന​ല്കി​യാ​ൽ മ​തി​യെ​ന്ന​തു​മാ​ണ് കെ​സി​സി​യു​ടെ പ്ര​ത്യേ​ക​ത. മൂ​ന്നു​വ​ർ​ഷ​മാ​ണ് കെ​സി​സി ലോ​ണി​ന്‍റെ കാ​ലാ​വ​ധി.
ഓ​രോ​വ​ർ​ഷ​വും കൃ​ത്യ​മാ​യി തു​ക അ​ട​ച്ചു തീ​ർ​ക്കു​ന്ന​തി​നോ പു​തു​ക്കു​ന്ന​തി​നോ ക്ഷീ​ര​ക​ർ​ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.
ക്ഷീ​ര​ക​ർ​ഷ​ക​ർ അ​താ​ത് സം​ഘ​ങ്ങ​ളി​ൽ പാ​ൽ ന​ല്കു​ന്പോ​ൾ പാ​ൽ വി​ല​യി​ൽ​നി​ന്നും സം​ഘം സെ​ക്ര​ട്ട​റി ലോ​ണ്‍ തി​രി​ച്ച​ട​വ് തു​ക ഈ​ടാ​ക്കി ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ കെ​സി​സി വാ​യ്പ​യാ​യി 14.95 കോ​ടി രൂ​പ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ ബാ​ങ്കു​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കി ന​ൽ​കു​ന്ന​തി​ന് വ​കു​പ്പി​ന്‍റെ കാ​ന്പ​യി​നി​ലൂ​ടെ സാ​ധി​ച്ച​താ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.