തേ​നി​ടു​ക്ക് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ത്രി​ദി​ന ഉ​പ​വാ​സ​സ​മ​രം
Wednesday, September 16, 2020 1:01 AM IST
വ​ട​ക്ക​ഞ്ചേ​രി: ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കൈ​യേ​റു​ന്ന​തി​നെ​തി​രേ​യും സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്ക​ഞ്ചേ​രി തേ​നി​ടു​ക്ക് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ത്രി​ദി​ന ഉ​പ​വാ​സ​സ​മ​ര​ത്തി​ന് തു​ട​ക്ക​മാ​യി.
ഇ​ട​വ​ക വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഫാ.​മാ​ത്യു ഏ​ബ്ര​ഹാം ആ​ഴാ​ന്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി വ​ർ​ഗീ​സ് ക​ണ്ട​നാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് നെ​ടു​ന്പു​റ​ത്തി​ൽ, പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.