മാ​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 17, 2020 12:24 AM IST
അ​ഗ​ളി: മ​ദ്യ​പി​ച്ചെ​ത്തി വൃ​ദ്ധ​യാ​യ മാ​താ​വി​നെ​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും മ​ർ​ദ്ദി​ച്ച യു​വാ​വി​നെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കാ​ര​റ തോ​ട്ട​പാ​റ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ സോ​മ​സു​ന്ദ​രം (36 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
വ​യ​നാ​ട് ജോ​ലി​യു​ള്ള യു​വാ​വ് വീ​ട്ടി​ലെ​ത്തു​ന്പോ​ഴെ​ല്ലാം മ​ദ്യ​പി​ച്ചു വ​ന്നു അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും ഉ​പ​ദ്ര​വി​ക്കു​ക​പ​തി​വാ​യി​രു​ന്നു.​
യു​വാ​വ് ആ​ക്ര​മം തു​ട​ങ്ങി​യ​തോ​ടെ 76 വ​യ​സു​ള്ള മാ​താ​വ് പ​രാ​തി​യു​മാ​യി അ​ഗ​ളി സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു .ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.​
സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ മ​ർ​ദ്ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഗ​ളി സി ​ഐ സു​നി​ൽ കൃ​ഷ്ണ​ൻ .ബി.​കെ. അ​റി​യി​ച്ചു.