ഡ​യ​റ​ക്ട് ഏ​ജ​ന്‍റ്, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഒ​ഴി​വ്
Saturday, September 19, 2020 11:56 PM IST
പാ​ല​ക്കാ​ട്: പോ​സ്റ്റ് ഡി​വി​ഷ​നി​ൽ പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ്, ഗ്രാ​മീ​ണ ത​പാ​ൽ ഇ​ൻ​ഷു​റ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഡ​യ​റ​ക്ട് ഏ​ജ​ന്‍റാ​യും ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യും നി​യ​മി​ക്കു​ന്നു.
18നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തൊ​ഴി​ൽ ര​ഹി​ത​ർ, സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന യു​വ​തീ യു​വാ​ക്ക​ൾ എ​ന്നി​വ​രെ ഡ​യ​റ​ക്ട് ഏ​ജ​ന്‍റാ​യും 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​വ​രെ ഫീ​ൽ​ഡ് ഓ​ഫീ​സ​റു​മാ​യാ​ണ് നി​യ​മി​ക്കു​ക. ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം.

അ​പേ​ക്ഷ​ക​ർ പ​ത്താം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. മു​ൻ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റു​മാ​ർ, ആ​ർ.​ഡി ഏ​ജ​ന്‍റ്, വി​മു​ക്ത ഭ​ടന്മാർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നമുള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ർ വ​യ​സ്, യോ​ഗ്യ​ത, മു​ൻ​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ കോ​പ്പി, ര​ണ്ട് പാ​സ്പോ​ർ​ട് സൈ​സ് ഫോ​ട്ടോ, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ സി​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​സ്റ്റോ​ഫീ​സ്, പാ​ല​ക്കാ​ട് പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ, പാ​ല​ക്കാ​ട്678001 എ​ന്ന വി​ലാ​സ​ത്തി​ൽ 25 ന​കം ല​ഭി​ച്ചി​രി​ക്ക​ണം. ഇ​ന്‍റ​ർ​വ്യൂ തി​യ​തി അ​പേ​ക്ഷ​ക​രെ നേ​രി​ട്ട് അ​റി​യി​ക്കും. ഫോ​ണ്‍9495888824, 0491 2544740.